06 ജൂൺ 2012

നമുക്കും ഒരു കൈത്താങ്ങ് നൽകാം ഭൂമിക്കായ്


       ഭൂവാസികൾക്കെല്ലാവർക്കും വേണ്ടി മനുഷ്യരായ ഓരോ വ്യക്തിയുടേയും ഉത്ത രവാദിത്വത്തിൽ പെട്ടതാണ് മരണവെപ്രാളത്തിൽ പിടയുന്ന ഭൂമിയെ സഹാനുഭൂതിയോടെ പരിചരിക്കുകയെന്നത്‌.. ഒരു കൂട്ടം ശാസ്ത്രജ്ഞരുടേയോ ,ബുദ്ധിജീവികളുടേയോ അതുമല്ലെങ്കിൽ രാഷ്ട്ര ഉദ്യോഗസ്ഥരുടേയോ തലയിൽ കൊട്ടിവെച്ചു നമുക്കു സ്വസ്ഥമയിരിക്കാമെന്നു കരുതു ന്നതും മൌഢ്യമാണ്
          ദശലക്ഷണക്കിനു്വർഷങ്ങൾ നീലനിന്നു പോന്ന ഭൂമിയുടെ ജൈവ വ്യവസ്ഥിതിക്ക് ഭീതിജനകമാം വിധം ക്ഷതമേല്പിക്കാൻ വെറും നൂറു കൊല്ലങ്ങൾക്കിപ്പുറം മനുഷ്യനു കഴിഞ്ഞിരിക്കുന്നു. വർധിച്ച നിലയിലുള്ള മലിനീകരണത്തോത് ഇതേ നിലയിൽ തുടർന്നാൽ ഭാവി തലമുറക്കു് മാത്രമല്ല ഏതാണ്ട് പത്തു വർഷം കൊണ്ട് തന്നെ  ഇന്നത്തെ തലമുറയും അതിഭയാനകമായ പരിസ്ഥിതി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിഷയത്തിൽ പാണ്ഡി ത്യമുള്ളവർ മുന്നറിയുപ്പു നൽകുന്നുണ്ട്.

                                                  (ഓസോൺപാളിയിലെ വിള്ളൽ)

      നമുക്ക് എന്തു ചെയ്യാൻ കഴിയും? യിടെ ഒരു വിദേശ മന്ത്രി സൈക്കിളിൽ യാത്ര ചെയ്യുന്നത് നമ്മുടെ പത്രങ്ങളിൽ വായിക്കാൻ കഴിഞ്ഞു. നമുക്കൊരു തമാശയായേ വാർത്തയേ കാണാൻ കഴിഞ്ഞുള്ളൂ... പക്ഷെ ജനങ്ങൾക്കുള്ള ഒരു സന്ദേഷം ഇതിലടങ്ങിയുട്ടുണ്ട് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ
         ലോകത്ത് ഏറ്റവുമധികം മലിനീകരണം നടക്കുന്നത്  ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടേയാണെന്ന് റയപ്പെടുന്നു. ഒരു മോട്ടർസൈക്കിളെങ്കിലും ഇല്ലാത്തവരായി ആരുണ്ട് നമുക്കിടയിൽ? കാൽനടയായി പോകേണ്ടിടത്ത് നമുക്ക് വാഹനം അത്യാവശ്യമായി വന്നിരിക്കുന്നുവ്യക്തിയുടെ അനാരോഗ്യത്തിനു പുറമെ  ഭൂമിയുടെ അനാരോഗ്യത്തിനും ഇത് വഴിതെളിയിക്കുന്നു.     

               
  ദിനേന കോടിക്കണക്കിനു വാഹനങ്ങൾ (കരയിലും,വെള്ളത്തിലും,ആകാശത്തിലും ,ആകാശത്തിനു പുറത്തും) ലോകത്തിന്റെ നാനാഭാഗത്തു നിന്നും  തുരുതുരാ ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണത്തിന്റെ തോത് എത്രമാത്രായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ... വിടയാണ് ഓരോ വ്യക്തിയും അത്യാവശ്യത്തിന്റേയും ആവശ്യത്തിന്റേയും പരിഗണനപ്പട്ടിക തയാറാക്കേണ്ടത്. വാഹനങ്ങളും ഫാക്ടരിയുമൊക്കെ പാരിസ്ഥിതിയോട് യോജിക്കുന്ന വിധത്തിൽ പുനർസമ്‌വിധാനം ചെയ്യേണ്ട ആവശ്യകതയും നാം കുലങ്കുശമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

        നാട്ടിൻ പുറങ്ങളിൽ നഗര വൽക്കരണ ത്വരയുടെ ഭാഗമായി നടക്കു വയൽ നികത്തൽ, തണ്ണീർതട നിർമാർജ്ജനം, കണ്ടൽകാടുകളുടെ വേരറുക്കൽ, ഇടവഴിയും തോടുകളും നികയ്ത്തൽ,അനിയന്ത്രിതമായ മണൽ വാരൽ ,കുന്നുകളുടെ മരുവൽക്കരണം,ടൂറിസത്തിന്റെ പേരിൽ നടക്കുന്ന വനാധിനിവേഷം  അങ്ങിനെ ണ്ണിയാലൊടുങ്ങാത്ത ഭൂമിയോട് ചെയ്യുന്ന അതിക്രമങ്ങളെ,(കാർബൺഡൈഓക്സൈഡ്, മീഥേൻ, നൈട്രസ്ഓക്സഡ്, ക്ലോറോഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവു കുറച്ചു കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ) ലോകം മുഴുക്കെ ഒറ്റതിരിഞ്ഞും സംഘങ്ങളായും ക്രമീകരണ പ്രതിരോധത്തിന്റെ മുന്നണി പ്പോരാളികളായാലേ ഇന്നത്തെ തലമുറയും നാളത്തെ തലമുറയും ഭൂമിയും നിലനിൽക്കൂ...


          ഓർക്കുക ഓസോൻ പാളിയുടെ വിടവിന്റെ വിപുലീകരണം ഭൂമിയുടെ ന്തരീക്ഷ ഊഷ്മാവിനെ ക്രമാധീതമായി ഉയർത്തി വിപത്ദിശയിലേക്കാണ് നയിക്കുന്നതെന്ന്. വർഷത്തിലൊരിക്കൽ ക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയത് കൊണ്ട് തീരുന്നതല്ല പ്രശ്നങ്ങളെന്നും !!
                                                          -Photo's from google

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കുത്തക രാജ്യങ്ങള്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കുകയും , അവര്‍ വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഇ -വേസ്റ്റുകളുടെ വന്‍ കൂട്ടം നിര്‍ത്തുകയും വേണം ..ഇതു ഒരു ചെറിയ പരിഹാരം മാത്രമേ ആകുന്നുള്ളൂ .ഭൂമിയെ സുന്ദരമാക്കാന്‍ വികസിത രാജ്യങ്ങള്‍ വേണം വിചാരിക്കാന്‍ ,നിര്‍ഭാഗ്യവശാല്‍ അവരത് ചെയില്ല ..

കാഴ്ചക്കുമപ്പുറം പറഞ്ഞു...

ശരിയാണ് താങ്കളുടെ അഭിപ്രായം.
അതോടൊപ്പം ഭൂമിയിൽ ജീവിച്ചിരിക്കുന്ന
ഓരോ വ്യക്തിയിലും വിനാശത്തെക്കുറിച്ചുള്ള
അവബോധവും വളർന്നു വരേണ്ടിയിരിക്കുന്നു.