13 മേയ് 2013

മരണ മുഖം




  മരണത്തിന്റെ
സൗന്ദര്യത്തെ കുറിച്ച് പലരും എഴുതാറുണ്ട്.
സത്യത്തിൽ മരണത്തിന്റെ സൗന്ദര്യം
എങ്ങിനെയാണ് ആസ്വദിക്കുക?
പ്രാണന്റെ അംശത്തോളം അടുത്ത
ഒരാളുടെ ദേഹവിയോഗം  ഒരു പക്ഷേ
ചിലർക്കൊക്കെ ആസ്വദിക്കാൻ കഴിഞ്ഞെന്നു വരാം.
അതിനു പക്ഷെ,
ഒരു സാധാരണ മനുഷ്യനിൽ നിന്നും
വഴിമാറി നടന്ന് എല്ലാം ത്യജിക്കാനുള്ള കരുത്ത്
ആർജ്ജിച്ച ഒരു അസാധാരണ മനുഷ്യനായിരിക്കും
അയാൾ.
അല്ലെങ്കിൽ ഇസങ്ങളുടെ ഉന്മാദ ലഹരിയിലേക്ക്
ആനയിക്കപ്പെട്ട് അന്യന്റെ മരണത്തെ,
സൗന്ദര്യത്തിനപ്പുറത്തു ആത്മനിർവ്രിതിയുടെ 
വികാരപ്രളയത്തിൽ രമിക്കുന്ന മനുഷ്യരുടെ
കൂട്ടമായിരിക്കും അത്.
ഒരു സാധാരണ വ്യക്തിയിൽ ഓരോ അകാല മരണവും
വേദനയുടെ പാടുകളാണ് അവശേഷിപ്പിക്കുന്നത്.
ഏറ്റവും അടുത്ത
സാമീപ്യമാണ് മരണം കവർന്നെടുക്കുന്നതെങ്കിൽ
ഒരിക്കലും ഉണങ്ങാത്ത നീറുന്ന ഒരു മുറിവായ് അത്
എപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.

(ബംഗ്ലാദേശിലെ ഒരു തൊഴിൽ ശാല തകർന്ന് മരിച്ച
ആയിരങ്ങളുടെ ഓർമ്മക്കായ് നമ്മോടു സംവദിക്കുന്ന ചിത്രം)



 
                                                    

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

മരണമെങ്ങനെയാണ് സുന്ദരമാവുക?

(ലക്ഷം ചിന്തകള്‍ ഉളവാക്കുന്ന ഒരു ചിത്രം)

Aarsha Abhilash പറഞ്ഞു...

മരണം സുന്ദരമാക്കാന്‍ , ആസ്വദിക്കാന്‍ പ്രയാസം തന്നെ... :(