30 ഓഗസ്റ്റ് 2013

വീഴ്ച.......

ഒരു വർത്തമാന ഇന്ത്യക്കാരന്റെ വ്യഥ

വീഴ്ചയുടെ ആഘാതം
വലുത് തന്നെയായിരുന്നു.
നിഗൂഢതയുടെ വന്യതയിലൂടെ സഞ്ചരിച്ചു
ആകാശത്തിന്റെ
അതിരിലേക്കു കടക്കുമ്പോഴായിരുന്നു
വേദനയുടെ പർവ്വങ്ങൾ
സീമകൾ തീർക്കാൻ തുടങ്ങിയത്.
അപ്പോഴും ,
പഴം തിന്നാതിരുന്ന പൂർവചിന്തകൾ
അലോസരത്തിന്റെ സീൽക്കാരങ്ങൾ
പുറപ്പെടുവിപ്പിക്കുന്നുണ്ടായിരുന്നു.
പാമ്പുകൾ തിമിർത്താടുന്ന
പാലമരക്കോട്ടയിലേക്കാണവർ
 ഞങ്ങളെ നയിക്കുന്നതെന്നറിയാൻ,
ശൂന്യതയുടെ പാടനീങ്ങി വിശപ്പിന്റെ
ഘോരഗർജ്ജനങ്ങൾ കർണപുടങ്ങൾ
ഭേദിക്കുംവരേ കാത്തിരിക്കേണ്ടി വന്നു!

~~~~~~~~~~~~~~പി.കെ.ഹംസ


2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പാമ്പുകൾ തിമിർത്താടുന്ന
പാലമരക്കോട്ടയിലേക്കാണവർ
ഞങ്ങളെ നയിക്കുന്നതെന്നറിയാൻ,

എല്ലും മുള്‍ലുമെങ്കിലും ബാക്കിയാവുമോ എന്തോ!!

അങ്ങനെയാണ് വര്‍ത്തമാനകാലക്കാഴ്ച്ചകള്‍

ബൈജു മണിയങ്കാല പറഞ്ഞു...

ഭിക്ഷക്കാർക്ക് പോലും ഇപ്പൊ ഡോളർ മതി