പി.കെ ഹംസ
ആരാണ് ജാർവകൾ?
ആദ്യത്തെ ആധുനിക മനുഷ്യരുടെ അവസാന പിൻഗാമികളാണ് അവർ. എഴുപതിനായിരം വർഷം മുമ്പ് ലോകത്തിലേക്ക് വ്യാപിക്കാനായി അവർ ആഫ്രിക്ക വിട്ടു. അവരിന്ന് നാനൂറിനടുത്ത് ആളുകളേ ബാക്കിയുളളൂ. അൻപതോളം വ്യക്തികളുള്ള ചെറു സംഘങ്ങളായാണ് അവരിപ്പോൾ താമസിച്ചു പോരുന്നത്. കൃത്യമായി പറഞ്ഞാൻ ഇന്ത്യയിലെ നമ്മുടെ ആൻഡമാൻനിക്കോബാർ ദ്വീപുകളിൽ താമസിക്കുന്ന, അവസാന ആഫ്രിക്കൻ-ഏഷ്യൻ ജനപഥങ്ങളിലെ അംഗങ്ങളാണ് ജാർവ്വാ സമൂഹം. അന്തമാൻ ഭാഷയിൽ ജാർവയെന്നാൽ അപരിചിതർ എന്നാണ്. #എംഗ്_എംഗ (മനുഷ്യൻ) എന്നാണ് ജാർവ്വകൾ സ്വയം അവരെ വിളിക്കുന്നത്. പിഗ്മികളായ അവർ വേട്ടക്കാരന്റെ ജീവിതശൈലി നയിക്കുന്ന, പതിനായിരക്കണക്കിന് വർഷങ്ങളായി പൂർണ്ണമായും ഒറ്റപ്പെട്ടു കഴിയുന്നവരാണ്. അവരെ അർദ്ധ നാടോടികളാണെന്നും പറയാം. വില്ലും അമ്പും കൊണ്ട് പിടിക്കുന്ന കാട്ടു പന്നികൾ, ആമകൾ, ഞണ്ടുകൾ, മത്സ്യം എന്നിവയാണ് ഇവരുടെ ഭക്ഷണത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. പഴങ്ങൾ, വേരുകൾ, കിഴങ്ങുവർഗ്ഗങ്ങൾ, തേൻ എന്നിവയും അവർ ശേഖരിക്കുന്നു.
ജാർവ്വയുടെ ചരിത്രത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. പുറം ലോകത്തോടുള്ള അവരുടെ ശത്രുത അവരെ സംരക്ഷിച്ചുവെങ്കിലും, വലിയ തോതില്‍ അവരുടെ ഭാഷയും സംസ്കാരവും പഠിക്കാൻ ഏതാണ്ട് ആർക്കും കഴിഞ്ഞിട്ടില്ല. വിശ്വാസങ്ങളോ ഭയങ്ങളോ ഇല്ലാതെ, നേതാവോ ശ്രേണിയോ ഇല്ലാതെ ജാർവസമൂഹം സന്തോഷത്തോടെയും സ്വതന്ത്രമായും ജീവിക്കുന്നു എന്നാണ് നരവംശ ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ കഴിഞ്ഞത്. ഭാവിയെക്കുറിച്ച് ഊഹിക്കാതെ, ഭൂതകാലത്തെക്കുറിച്ച് പശ്ചാത്തപിക്കാതെ, പ്രകൃതി അവർക്ക് നൽകുന്ന കാര്യങ്ങളിൽ അവർ സംതൃപ്തരായി ലളിതമായി ജീവിക്കുന്നു. അവർക്കാവശ്യമുള്ളത് മാത്രം വേട്ടയാടുന്നു. അവർ അവരുടെ പരിസ്ഥിതിയെ മാനിക്കുന്നു. അക്രമമോ വിദ്വേഷമോ ഇല്ലാതെ അവർ ഐക്യത്തോടെയാണ് ജീവിക്കുന്നത്. സഹസ്രാബ്ദങ്ങളായി, അവരുടെ ജീവിതം സന്തോഷകരമായി കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. അവർ അപ്രത്യക്ഷമായാൽ, നമ്മുടെ പൂർവ്വികരുടെ നേർകണ്ണിയാണ് എന്നത്തേക്കുമായി നമുക്ക് നഷ്ടപ്പെടുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്. പ്രദേശത്തിന്റെ ഭരണ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് പോർട്ട് ബ്ലെയർ. ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനുമിടയിൽ മ്യാൻമറിന് (ബർമ) 200 കിലോമീറ്റർ തെക്കായി 204 ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിൽ ഉള്ളത്. ദ്വീപുകളിൽ 314,239 ഇന്ത്യൻ നിവാസികളും 420 ജാർവകളുമുണ്ട്. ലോകത്തിലെ അവസാനത്തെ ആഫ്രിക്കൻ-ഏഷ്യൻ ജനതയാണ് ആൻഡമാൻ ദീപുകളിൽ ഒന്നിൽ അവശേഷിക്കുന്നത്. ആ കണ്ണിയിലെ ഗ്രേറ്റ് ആൻഡമാനീസ് പോലുള്ള ചില ഗോത്രങ്ങള്‍ അപ്രത്യക്ഷരായി കഴിഞ്ഞിരിക്കുന്നു. ഓഞ്ച് പോലുള്ളവ ഏതാണ്ട് വംശനാശം സംഭവിച്ചു തീരാറായി. ജാർവയും സെന്റിനലീസിനും മാത്ര ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്. പ്രദേശത്തിന്റെ ഭരണ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് പോർട്ട് ബ്ലെയർ. ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനുമിടയിൽ മ്യാൻമറിന് (ബർമ) 200 കിലോമീറ്റർ തെക്കായി 204 ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിൽ ഉള്ളത്. ദ്വീപുകളിൽ 314,239 ഇന്ത്യൻ നിവാസികളും 420 ജാർവകളുമുണ്ട്. ലോകത്തിലെ അവസാനത്തെ ആഫ്രിക്കൻ-ഏഷ്യൻ ജനതയാണ് ആൻഡമാൻ ദീപുകളിൽ ഒന്നിൽ അവശേഷിക്കുന്നത്. ആ കണ്ണിയിലെ ഗ്രേറ്റ് ആൻഡമാനീസ് പോലുള്ള ചില ഗോത്രങ്ങള്‍ അപ്രത്യക്ഷരായി കഴിഞ്ഞിരിക്കുന്നു. ഓഞ്ച് പോലുള്ളവ ഏതാണ്ട് വംശനാശം സംഭവിച്ചു തീരാറായി. ജാർവയും സെന്റിനലീസിനും മാത്രമാണ് അവരുടെ ജീവിതരീതിയെ പ്രതിരോധിച്ചും സംരക്ഷിച്ചും നിലനിന്ന് പോരുന്നത്. അവരും ഏതാനും വർഷങ്ങൾക്കുളളിൽ നാമാവശേഷമായിപ്പോകും എന്ന് ഉത്കണ്ഠപ്പെടേണ്ടതായുണ്ട് മാണ് അവരുടെ ജീവിതരീതിയെ പ്രതിരോധിച്ചും സംരക്ഷിച്ചും നിലനിന്ന് പോരുന്നത്. അവരും ഏതാനും വർഷങ്ങൾക്കുളളിൽ നാമാവശേഷമായിപ്പോകും എന്ന് ഉത്കണ്ഠപ്പെടേണ്ടതായുണ്ട്.
അന്തമാനിലെ ഏറ്റവും വലിയ ദ്വീപിനെ ഗ്രേറ്റ് ആൻഡമാൻ എന്നാണ് വിളിക്കുന്നത്. 250 കിലോമീറ്റർ നീളമുണ്ട്. ദ്വീപിന്റെ തെക്ക്, മധ്യഭാഗത്താണ് ജാർവ ഗോത്രം അതിവസിക്കുന്നത്. 115 കിലോമീറ്റർ നീളവും 10 മുതൽ 20 കിലോമീറ്റർ വരെ വീതിയുമുള്ളതാണ് ഈ പ്രദേശം. കരയിലൂടെയോ കടലിലൂടെയോ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇന്ത്യൻ ഫോറസ്റ്റ് റേഞ്ചർമാർ നിരന്തരം ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. വിമാനങ്ങളും ബോട്ടുകളും നീരീക്ഷണത്തിനായി നിലകൊളളുന്നുണ്ട്. ഏത് നുഴഞ്ഞുകയറ്റത്തിനും ജയിൽ ശിക്ഷ വരെ ലഭിക്കാനിടയുണ്ട്.
ഇത്രയൊക്കെ കരുതലോടെ സംരക്ഷിക്കേണ്ടവരായിരുന്നിട്ടും, അവരുടെ പ്രദേശത്ത് കൂടി ഒരു റോഡ് വെട്ടിത്തെളിച്ചിരിക്കുന്നു എന്നതാണ് അതിശയകരം. 1970 വരെ, ഗോത്രം യഥാർത്ഥ അർത്ഥത്തിൽ, വേട്ടക്കാരായി അവരുടെ സ്വത്വം നിലനിർത്തിയെങ്കിലും 1990 കളുടെ തുടക്കമാകുമ്പഴേക്കും അവരും മാറ്റത്തിന് വിധേയരാവാൻ തുടങ്ങി.
1970കളിൽ ആൻഡമാൻ ട്രങ്ക് റോഡ് ജാർവയുടെ ഹൃദയ ഭാഗത്ത് കൂടിയാണ് നിർമ്മിക്കപ്പെട്ടത്. പോർട്ട് ബ്ലെയറിൽ നിന്ന് വടക്കൻ ആൻഡമാനിലേക്ക് 343 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ പാത നിർമ്മിക്കപ്പെട്ടത്. ഏകദേശം 400 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്തെ ഏക റോഡായതിനാൽ ആൻഡമാനീസ് ദ്വീപുകളിലെ വിശാലമായ ജനസംഖ്യയാണ് ഈ പാത ഉപയോഗിക്കുന്നത്. ആൻഡമാനിലേയും പുറത്ത് നിന്നും ഉളള എല്ലാ വിഭാഗങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ, താമസക്കാർ, വേട്ടക്കാർ എന്നിവരുൾപ്പെടെയുള്ള വലിയൊരു സമൂഹമാണ് ജാർവ്വകളുടെ സകാര്യതയിലേക്ക് കടന്നു കയറുന്നത്. അവിടെ റോഡിന്റെ പണി തുടങ്ങിയത് കാലത്ത് തന്നെ പുറത്ത് നിന്ന് വന്ന റോഡ് പണിയുമായി ബന്ധപ്പട്ടവരേയും വാഹനങ്ങളേയും ജാർവ്വക്കാർ അക്രമിച്ച് തുരത്താൻ ശ്രമിച്ചിരുന്നെങ്കിലും, ആധുനിക ശക്തിക്ക് മുന്നിൽ ക്രമേണ അവരുടെ പ്രതിരോധം ക്ഷയിക്കുകയായിരുന്നു. അതിനുശേഷം, ഈ റോഡിൽ ഒരു പ്രത്യേക തരം ടൂറിസം വികസിച്ചു വരുന്നതായി കാണാൻ കഴിയും. ജാർവയുടെ ചിത്രങ്ങളും വീഡിയോകളും എടുക്കാമെന്ന് പ്രതീക്ഷിക്കുന്ന ചില വിനോദസഞ്ചാരികൾ അടക്കം ഡസൻ കണക്കിന് കോച്ചുകൾ റോഡുകളിൽ ഓടാൻ തുടങ്ങി; ഒരു യഥാർത്ഥ മനുഷ്യ മൃഗശാല കാണാനെന്നോണം!!
സഞ്ചാരികൾക്ക് കാണാനും ചിത്രങ്ങളെടുക്കാനുമായി ചിലർ ജാർവ കുടുംബങ്ങളെ ട്രോളിയിൽ കയറ്റി കൊണ്ടുവരാറുണ്ടെന്നും പറയപ്പെടുന്നു. പുറമേ നിന്നുളള ഇടപെടലുകൾ ഈ സമൂഹത്തിലേക്ക് പലതരം രോഗങ്ങളും ലഹരി വസ്തുക്കളുടെ ഉപയോഗങ്ങളിലേക്കും ലൈംഗിക ദുരുപയോഗങ്ങളിലേക്കും നയിക്കുന്നതായി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മനുഷ്യ സമൂഹത്തിന്റെ ഉത്പത്തി പുസ്തകത്തിലെ നേർതാവഴിയിലെ, ഇന്ന് ജീവിച്ചിരുന്ന ഏതാനും മനുഷ്യരും നാമാവശേഷത്തിന്റെ വക്കിലാണെന്നത് സംങ്കടരമായ അവസ്ഥയാണ്.
By: PK HAMZA
വിവരശേഖരണം.
Indianmirror, Jarwatribs, Refworld, AmericanSocietyof HumanGenetics, Wiki.