ഹിമാലയത്തിന്റെ മടിത്തട്ടിൽ നിന്നും ഉത്ഭവിച്ചു അനേകം ചെറുതും വലുതുമായ നദികളെ തന്നിലേക്ക് സന്നിവേഷിപ്പിച്ചു, ഇന്ത്യയിലേയും, ബംഗ്ലാദേശിലേയും പരശതം ജനതികളെ തീറ്റിപോറ്റി ബംഗാൾ ഉൾക്കടലിൽ വിലയം പ്രാപിക്കുന്നു ഗംഗാനദി.
ലോക നദികളുടെ വലുപ്പത്തിൽ ചെറുതല്ലാത്ത സ്ഥാനം അലങ്കരിക്കു ന്ന ഗംഗാനദി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം അനുദിനം വർധിച്ചു വരുന്ന മലിനീകരണമാണ്.
വൻവ്യവസായ സ്ഥാപനങ്ങളിൽ നിന്നും ലക്കുംലഗാനുമില്ലാതെ പുറംതള്ളപ്പെടൂന്ന രാസമാലിന്യങ്ങൾ, എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ വാണിജ്യ കേന്ത്ര ങ്ങളിൽ നിന്നും വലിച്ചെറിയപ്പെടുന്ന ഉച്ഛിഷ്ഠ ഖരദ്രവ മാലിന്യ ങ്ങൾ, എല്ലാറ്റിനുമുപരി പ്രദേശവാസികളുടെ പ്രാദമിക കർമവും ,വർജ്ജ്യ വസ്തുക്കളും ഗംഗയിലേക്കു തന്നെ! അനുദിനം കുന്നു കൂടി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വരവും ഭയാന കം തന്നെ.
ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിശ്വാസികൾ ആത്മ ശുദ്ധീകരണത്തിനായി ഗംഗയിലെത്തുന്നു. തങ്ങളുടെ ഉറ്റവരു ടെ ചിതാഭസ്മമോ ശരീരം തന്നയോ അവർ ഗംഗക്കു സമർപ്പി ക്കുന്നു. (ദിനം പ്രതി 6000നും 7000നും ഇടയിൽ മ്രിതദേഹ ങ്ങൾ ഗംഗയുടെ പലഭാഗങ്ങളിലായി സംസകാരത്തിനായി എത്തുന്നു.) ഗംഗയിൽ മുങ്ങിക്കയറിയാൽ സകല പാപങ്ങളും കഴുകപ്പെട്ടു പുതുജീവൻ കൈവരിക്കും എന്നാണു് വിശ്യാസം.
ഗംഗയെ ശുധീകരിക്കാൻ വമ്പൻ പദ്ധതികൾ കേന്ത്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഒന്നും ഉദ്ദേഷിച്ച ഫലം കൈവരിച്ചിട്ടില്ല. പരിസര വാസികളിൽ സാംക്രമിക, ശ്വാസ കോശ, അർഭുത രോഗങ്ങളുടടെ തോത് കൂടിയതായി ഈയിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു .കൂടാതെ ജലജീവിക ളും മരിച്ചു പൊങ്ങുതായി കാണപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ