~~~~~~~~~
മോഹഭംഗം
~~~~~~~~~~
നിലാവിന്റെ തൂശനിലയിലായിരുന്നു
രാവുറങ്ങിയത്.
നീലിമയാർന്ന ആകാശപ്പരപ്പിൽ
നക്ഷത്രങ്ങളുടെ ജ്വാലകൾക്ക്
പോരിമ കുറവായിരുന്നു.
പാതിമരിച്ച പ്രണയാത്മാവുകൾ
ശീതക്കാറ്റേറ്റ ആകാരങ്ങളിൽ,
ചൂടിന്റെ കണികക്കായ്
കണ്ണയയ്ക്കുന്നുണ്ടായിരുന്നു;
മണ്ണിൽ നിന്നും വിണ്ണിലേക്കുയർന്ന
നെടുവീർപ്പിന്റെ വേലിയേറ്റത്തിലും
ചൂടിന്റെ സ്പന്ദനങ്ങളില്ലായിരുന്നു.
സുതാര്യമായ ഹ്രിദയ ചില്ലുപാളികളിൽ
വർണരാജി തെളിച്ചു
കാഴ്ചയുടെ ഗതി,തിരിച്ചവരിന്നെവിടെ?
~~~~പി.കെ .ഹംസ
4 അഭിപ്രായങ്ങൾ:
നല്ല വരികള്‍ അര്‍ഥാമൃതം
ആശംസകള്‍
വായിച്ചു; ആശംസകള്‍
ശുഭാശംസകൾ.....
വായിക്കാൻ സന്മനസു കാണിച്ച
സസുഹൃദയരേ നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ